മുംബൈ: സവർക്കറുടെ ചരമദിനമായ ബുധനാഴ്ച അദ്ദേഹത്തെ ആദരിച്ച് മഹാരാഷ്ട്ര നിയമ സഭ പ്രമേയം പാസാക്കണമെന്ന ബി.ജെ.പിയുടെ ആവശ്യം സ്പീക്കർ നാന പടോളെ തള്ളി. തുടർന്ന് ദ േവേന്ദ്ര ഫഡ്നാവിസിെൻറ നേതൃത്വത്തിൽ ബി.ജെ.പി എം.എൽ.എമാർ സഭ ബഹിഷ്കരിച്ചു.
കഴിഞ്ഞ അഞ്ചു വർഷം ഫഡ്നാവിസ് മുഖ്യമന്ത്രിയായിരുന്നെന്നും അന്ന് സവർക്കറെ ആദരിച്ച് പ്രമേയം പാസാക്കിയത് കണ്ടിട്ടില്ലെന്നും ഉപമുഖ്യമന്ത്രി അജിത് പവാർ സഭയിൽ പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി ഭരിക്കുന്ന കേന്ദ്രത്തിലും പ്രമേയം അവതരിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സവർക്കറെ മാപ്പിരന്നവൻ എന്നു വിശേഷിപ്പിച്ച മഹാരാഷ്ട്ര കോൺഗ്രസിെൻറ പ്രസിദ്ധീകരണം ‘ഷിഡോരി’ നിരോധിക്കണമെന്നും ഫഡ്നാവിസ് സഭയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.